ചൈനയെ ഇന്ത്യ തോല്‍പ്പിച്ചോ...???

മാഡിസണിലെ വിസ്‌കോസിന്‍ യൂണിവേഴ്സിറ്റി ഗവേഷകനായ യി ഫുഷിയാനാണ് പഠനങ്ങളുമായി രംഗത്ത് വന്നത്. ചൈനയിലെ പെകിങ് സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലാണ് യ് ഫുഷിയാന്‍ തന്റെ പഠനഫലങ്ങള്‍ അവതരിപ്പിച്ചത്. ചൈന തങ്ങളുടെ ജനസംഖ്യ പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് ഇദ്ദഹം പറയുന്നത്.37.76 കോടി ജനനങ്ങളാണ് 1991 മുതല്‍ 2016 വരെ ചൈനയില്‍ ഉണ്ടായിട്ടുളളതെന്നും എന്നാല്‍ ചൈനിസ് സര്‍ക്കാരിന്റെ കണക്കില്‍ ഇത് 46.48 കോടിയാണെന്നും യി ഫുഷിയാന്‍ പറയുന്നു. അതായത് സര്‍ക്കാര്‍ കണക്കുപ്രകാരം ചൈനിസ് ജനസംഖ്യ 138 കോടിയാണ്. ഇത് തെറ്റായ കണക്കാണെന്നും യാഥാര്‍ഥ കണക്കിനേക്കാള്‍ ഒമ്പത് കോടിയുടെ വ്യത്യാസമുണ്ടെന്നും അദ്ദേഹം സമര്‍ഥിക്കുന്നു.ചൈനയില്‍ 129 കോടിയാണ് യഥാര്‍ഥ ജനസംഖ്യയെന്നാണ് യി ഫുഷിയാന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയുടെ ജനസംഖ്യ 132 കോടിയാണെന്നും ഇദ്ദേഹം പറയുന്നു.