ഭീതിയുണര്‍ത്തി മൂന്നാം പതിപ്പും....???

വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി സൂചന. പലയിടത്തു നിന്നാകാം വിവിധ പതിപ്പുകള്‍ ഉത്ഭവിച്ചതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ പതിപ്പുകള്‍ക്ക് പ്രോഗ്രാമുകള്‍ നിര്‍വീര്യമാക്കാനുള്ള പ്രത്യേക സംവിധാനം ഇല്ലെന്നും ഐടി മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു. പാലക്കാട് ഡിആര്‍എം ഓഫിസിലെ കംപ്യൂട്ടറുകളിലും ഇന്നലെ വാനാക്രൈ റാന്‍സംവെയര്‍ കണ്ടെത്തിയിരുന്നു.