മിഴികളടച്ച് ഈഫല്‍ ടവര്‍

ഈജിപ്തില്‍ ഭീകരര്‍ വെടിവച്ചു കൊന്ന കോപ്റ്റിക് ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈഫല്‍ ടവറും. ടവറിലെ ലൈറ്റുകള്‍ പൂര്‍ണ്ണമായും അണച്ചായിരുന്നു ഈഫലിന്റെ ഐക്യദാര്‍ഢ്യം.

വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 12.45നാണ് ഈഫല്‍ ടവറിലെ വിളക്കുകള്‍ അണഞ്ഞത്. കോപ്റ്റിക് ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പാരിസ് മേയര്‍ അന്നെ ഹിഡാല്‍ഗോയാണ് വെളിച്ചമണയ്ക്കാനുള്ള നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം ഈജിപ്തിലെ മിന്യ പ്രവശ്യയില്‍ നടന്ന ആക്രമണത്തില്‍ 28പേരാണ് കൊല്ലപ്പെട്ടത്.