കാറുകളില്‍ മതപരമായ ചിഹ്നങ്ങള്‍ക്ക് വിലക്ക്

കാറുകളിലെ ഡാഷ്‌ബോര്‍ഡുകളില്‍ നിന്നും മതപരമായ ചിഹ്നങ്ങള്‍ കൂടാതെ രുദ്രാക്ഷം, കൊന്ത, ജപമാല ഉള്‍പ്പെടുന്നവ നീക്കണമെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശത്തിനെതിരെ ഫിലിപ്പീന്‍സില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്നവ കാറുകളില്‍ നിന്നും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഫിലിപ്പീന്‍സ് അധികൃതരുടെ പുതിയ നടപടി. പുതിയ നിയമം, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ സംസാരവും, ടെക്സ്റ്റിങും, മെയ്ക്ക്അപ്പിങും, ഭക്ഷണം കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്.