അടിമാലി: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയും മുന്‍ റേഞ്ച് ഓഫീസറുമായ ജോജി ജോണ്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിന് ശേഷം ഇടുക്കി വെള്ളത്തൂവല്‍ പോലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. നേരത്തെ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ജോജി ജോണിനെ ചോദ്യം ചെയ്ത് വരികയായിരുന്നു.
അടിമാലി മങ്കുവയിൽ നിന്ന് തേക്ക് മുറിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്. മോഷണവും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് ജോജി റെയിഞ്ച് ഓഫീസർ ആയിരിക്കെ എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് കണ്ടെത്തൽ. വെട്ടി കടത്തിയ തേക്ക് തടികൾ ജോജിയുടെ അമ്മയുടെ പേരിലുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും മോഷണത്തിനുമാണ് വെള്ളത്തൂവൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
Comments