ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന് സി.പി.എം റിപ്പോര്‍ട്ട്

CEO
ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന് സി.പി.എം റിപ്പോര്‍ട്ട്

ഡല്‍ഹി:  ബി.ജെ.പിയുടെ ബംഗാളിലേയും കേരളത്തിലേയും വളര്‍ച്ച ആശങ്കയുണ്ടാക്കുന്നതാണെന്ന് സി.പി.എം അവലോകന റിപ്പോര്‍ട്ട്. പ്രകാശ് കാരാട്ട് കേന്ദ്രകമ്മിറ്റിയില്‍ വച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ബി.ജെ.പിയുടെ വളര്‍ച്ചയില്‍ പാര്‍ട്ടി ആശങ്ക പങ്കുവെക്കുന്നത്. പൊതു രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതില്‍ പി.ബിക്ക് കൂട്ടായ തെറ്റുപറ്റിയെന്ന ആത്മവിമര്‍ശനത്തോടെയാണ് റിപ്പോര്‍ട്ട്. ദേശീയതലത്തില്‍ മതേതരബദല്‍ കെട്ടിപ്പെടുക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . 


LATEST NEWS