അരുണ്‍ ഷൂരി ധനമന്ത്രി ജോഷിക്ക് പ്രതിരോധം സുഷമക്ക് മാനവ വിഭവശേഷി

CEO
അരുണ്‍ ഷൂരി ധനമന്ത്രി ജോഷിക്ക് പ്രതിരോധം സുഷമക്ക് മാനവ വിഭവശേഷി

അരുണ്‍ ഷൂരി ധനമന്ത്രി ജോഷിക്ക് പ്രതിരോധം സുഷമക്ക് മാനവ വിഭവശേഷി

ഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അരുണ്‍ ഷൂരിക്ക് ധനകാര്യവും സുഷമസ്വരാജിന് മാനവവിഭവ ശേഷി വകുപ്പും മുരളി മനോഹര്‍ ജോഷിക്ക് പ്രതിരോധ വകുപ്പും ലഭിക്കുമെന്നാണ് സൂചന. നിലവില്‍ ഡെപ്യൂട്ടി സ്പീക്കറായ കരിയ മുണ്ഡ സ്പീക്കറായേക്കുമെന്നും വാര്‍ത്തകളുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗും മന്ത്രിസഭയിലേക്കില്ലെന്നാണ് സൂചന. അദ്ദേഹം പാര്‍ട്ടി പ്രസിഡന്റായി തുടരും. അരുണ്‍ ജെയ്റ്റിലിയായിരുന്നു ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ജെയ്റ്റിലിക്ക് വിദേശകാര്യം ലഭിച്ചേക്കും. 

 

മോദി സത്യപ്രതിജ്ഞ ചെയ്യുന്ന അന്ന് തന്നെ നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 


LATEST NEWS