തൃപ്രങ്ങോട് രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃപ്രങ്ങോട് രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: പുറത്തൂർ തൃപ്രങ്ങോട് ബീരാഞ്ചിറ 'യിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു.കാരത്തൂർ മർകസ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികളായ മുളക്കപറമ്പിൽ ഹാരിസ് മകൻ ആസിഫ് അലി, ചെറുപറമ്പിൽ ഷാഫി മകൻ മുഹമ്മദ് അർഷാദ് എന്നിവരാണ് മരിച്ചത്.സ്കൂൾ വിട്ടു വരുന്ന വഴി സുഹൃത്തുക്കളായ ഇരു വരും ബീരാഞ്ചി വെങ്കുളം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം.

ചൊവ്വാഴ്ച വൈകിട്ട് 4.45നാണ് അപകടം നടന്നത്. കുളക്കടവിൽ കുട്ടികളുടെ ബാഗ് കണ്ട നാട്ടുകാർ കുളത്തിൽ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടത്.  ഉടനെ തന്നെ കോട്ടക്കലിലെ  ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.