മാ​ലി​ന്യ​നി​ക്ഷേ​പ​ത്തെ ചൊ​ല്ലി പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ല്‍ സം​ഘ​ര്‍​ഷം;15 പേ​ര്‍​ക്ക് പ​രിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാ​ലി​ന്യ​നി​ക്ഷേ​പ​ത്തെ ചൊ​ല്ലി പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ല്‍ സം​ഘ​ര്‍​ഷം;15 പേ​ര്‍​ക്ക് പ​രിക്ക്

പൊ​ന്നാ​നി: മാ​ലി​ന്യ​നി​ക്ഷേ​പ​ത്തെ ചൊ​ല്ലി പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ല്‍ സം​ഘ​ര്‍​ഷം.ഹ​ര്‍​ബ​റി​നു​സ​മീ​പ​മു​ള്ള യാ​ഡി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെത്തിയ ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി മു​സ്ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ തടഞ്ഞതാണ് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്.  ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ഹ​നം ത​ട​യു​ക​യും റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ​തോ​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ നി​ഷാ​ദ് ഉ​ള്‍​പ്പെ​ടെ 15 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.