എട്ടാമത് ഏഷ്യവിഷന്‍ ടെലിവിഷന്‍ അവാര്‍ഡ് ദുബായില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എട്ടാമത് ഏഷ്യവിഷന്‍ ടെലിവിഷന്‍ അവാര്‍ഡ് ദുബായില്‍

ദുബായ്: ടെലിവിഷന്‍ രംഗത്തെ പ്രതിഭകളെ ആദരിക്കാന്‍ ഏഷ്യവിഷന്‍ ഏര്‍പ്പെടുത്തുന്ന അവാര്‍ഡ് നിശ ഇന്ന് ദുബായില്‍ നടക്കും. ഏഷ്യവിഷന്‍ ടെലിവിഷന്‍ അവാര്‍ഡിന്റെ എട്ടാമത് എഡിഷനാണ് ഇന്ന് വൈകുന്നേരം ആറു മണിക്ക് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്നത്.

ഇന്ത്യന്‍ സിനിമ രംഗത്തെ വിസ്മയം മാധുരി ദീക്ഷിത്ത്, മലയാള സിനിമയില്‍ നിന്നും മംത മോഹന്‍ദാസ്, ടെലിവിഷന്‍ രംഗത്ത് രാജ്യം മുഴുവന്‍ തരംഗമായ ഗൌതം റോഡെ, ഷഹീര്‍ ഷെയ്ഖ്, മലയാളം ഫിലിം , ടെലിവിഷന്‍ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുകേഷ്, പ്രിയാ മണി, ജ്വേല്‍ മേരി, തമിഴ് അവതാരക ദിവ്യ ദര്ശിനി തുടങ്ങിയവര്‍ വിവിധ കാറ്റഗറികളിലായി ആദരിക്കപ്പെടും.

മലയാള ദ്രിശ്യ മാധ്യമ രംഗത്തെ പരിചിത മുഖമായ ജോണി ലൂക്കോസ്, ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ എന്നിവരും വ്യത്യസ്ത കാറ്റഗറികളിലായി തെരഞ്ഞെടുക്കപ്പെട്ടു. ഗള്‍ഫ് മേഖലയിലെ ടെലിവിഷന്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് പുറമേ ക്രിയേറ്റീവ് രംഗത്തെ വേറിട്ട സംഭാവനയും ഇത്തവണ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു.

ഷംന കാസിം, അപര്‍ണ വിനോദ്, റംസാന്‍, സാനിയ, കാര്‍ത്തിക്, ബാനു പ്രതാപ്, ബാബേട്ടന്‍ നിര്‍മല്‍ തുടങ്ങിയവര്‍ ഒരുക്കുന്ന വിവിധ കലാപരിപാടികളും അവാര്‍ഡ് നിശക്ക് മാറ്റ് കൂട്ടും. കഴിഞ്ഞ രണ്ടു മാസമായി നടക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് വിജയികള്‍ തീരുമാനിക്കപ്പെട്ടത്.


LATEST NEWS