മാദ്ധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ വിശദീകരണം തേടി

മാദ്ധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ വിശദീകരണം തേടി

ന്യൂഡൽഹി: കേരളത്തിലെ ഹൈക്കോടതി അടക്കമുള്ള കോടതികളിൽ മാദ്ധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ വിശദീകരണം തേടി. ഹൈക്കോടതി രജിസ്ട്രാറും ചീഫ് സെക്രട്ടറിയും വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്കുള്ളിലാണ് വിശദീകരണം നൽകേണ്ടത്.

മാദ്ധ്യമ വിലക്ക് നിലവിലുണ്ടോ എന്നും ഉണ്ടെങ്കിൽ അക്കാര്യവും അറിയിക്കണം. മാദ്ധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള സംഘ‍ർഷം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാനും ചീഫ് സെക്രട്ടറിയോട് പ്രസ് കൗൺസിൽ നിർദ്ദേശിച്ചു.
      


LATEST NEWS