ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ ; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ ; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം 

രാജ്‌കോട്ട് : ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ജോ റൂട്ട്, മൊയിന്‍ അലി, ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ 537 റണ്‍സാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് ഇന്ത്യന്‍ മണ്ണില്‍ കുറിക്കുന്ന മൂന്നാമത്തെ വലിയ സ്‌കോറാണിത്. 1985ല്‍ നേടിയ 652/7 എന്നതാണ് ഉയര്‍ന്ന സ്‌കോര്‍. വമ്പന്‍ സ്‌കോറിനു മറുപടി ബാറ്റുചെയ്ത ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിക്കറ്റ് നഷ്ടംകൂടാതെ 63 റണ്‍സ് നേടിയിട്ടുണ്ട്. ഗൗതം ഗംഭീര്‍ (28), മുരളി വിജയ് (25) എന്നിവരാണ് ക്രീസില്‍. മൊയിന്‍ അലി (117), ബെന്‍ സ്റ്റോക്‌സ് (128) എന്നിവരാണ് രണ്ടാം ദിനം ഇഗ്ലണ്ടിനായി തിളങ്ങിയത്. ആദ്യദിനം ജോ റൂട്ട് (124) സെഞ്ചുറി നേടിയിരുന്നു. 311/4 എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം തുടങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ്, ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.