ശനിയാഴ്ച 63മത് സാഹിത്യ സല്ലാപത്തില്‍ ‘മാധവിക്കുട്ടി’ അനുസ്മരണം

webdesk-592-DkOvl
ശനിയാഴ്ച 63മത് സാഹിത്യ സല്ലാപത്തില്‍ ‘മാധവിക്കുട്ടി’ അനുസ്മരണം

താമ്പാ: ഏപ്രില്‍ പന്ത്രണ്ടാം തീയതി സംഘടിപ്പിക്കുന്ന അറുപത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘മാധവിക്കുട്ടി (കമലാ സുരയ്യ)’ അനുസ്മരണം നടത്തുന്നതായിരിക്കും. പ്രസിദ്ധ എഴുത്തുകാരനും സംഘാടകനുമായ അബ്ദുല്‍ പുന്നയൂര്‍ക്കുളം ആയിരിക്കും ‘മാധവിക്കുട്ടി’ അനുസ്മരണം നടത്തുന്നത്.

  മാധവിക്കുട്ടിയുടെ ജീവിതത്തെക്കുറിച്ചും സാഹിത്യ സംഭാവനകളെക്കുറിച്ചും കൂടുതല്‍ അറിവും പരിചയവുമുള്ള അഡ്വ. രതീദേവി ഉള്‍പ്പെടെയുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. ഈ വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

  ഏപ്രില്‍ അഞ്ചാം തീയതി സംഘടിപ്പിച്ച അറുപത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘ഇലക്ഷന്‍ 2014’ എന്നതായിരുന്നു ചര്‍ച്ചാ വിഷയം. പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ബി. ആര്‍. പി. ഭാസ്‌ക്കര്‍ ആയിരുന്നൂ ‘ഇലക്ഷന്‍ 2014’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഭാരത പൌരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനോ അന്തസ്സോടെ ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കുവാനോ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കോ അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സാധിക്കുന്നില്ല എന്ന അഭിപ്രായം ചര്‍ച്ചകളില്‍ ഉയരുകയുണ്ടായി. വിദേശങ്ങളിലേയ്ക്ക് തൊഴിലാളികളെ കയറ്റിവിടുന്ന വ്യാപാരസ്ഥാപനമായി ഭാരത സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. അഴിമതിയും സ്വജനപക്ഷവാദവും കുടുംബവാഴ്ചയും വര്‍ദ്ധിച്ചുവരികയാണ്. അണ്ണാ ഹസാരെ, എ. കെ. ആന്റണി, വി. എം. സുധീരന്‍, ഓ. രാജഗോപാല്‍, അരവിന്ദ് കേജ്രിവാള്‍ തുടങ്ങിയവര്‍ രാഷ്ട്രീയ കാര്‍മേഘങ്ങളിലെ രജതരേഖകളായി ശോഭിക്കുന്നത് ആശ്വാസകരമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പ്രവാസി ഭാരതിയര്‍ക്കു തങ്ങളുടെ വോട്ടുകള്‍ വിനിയോഗിക്കുന്നതിനുള്ള അവസരം എത്രയും പെട്ടെന്ന് ഉണ്ടാക്കണമെന്നും ജാതി മത സംഘടനകള്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഏകീകൃത സിവില്‍ നിയമം നടപ്പാക്കണമെന്നും അഴിമതി തടയുന്നതിനായി ലോക്പാല്‍ ലോകായുക്ത നിയമങ്ങള്‍ നടപ്പിലാക്കണമെന്നും കഴിവും പ്രാപ്തിയുമുള്ളവരെ ഐ. എഫ്. എസ്. പോലുള്ള ഉന്നത ഉദ്യോഗങ്ങളില്‍ നിയമിക്കണമെന്നുമുള്ള ആവശ്യങ്ങളും സാഹിത്യ സല്ലാപത്തില്‍ ഉയരുകയുണ്ടായി.

 

  പ്രൊഫ. എം. ടി. ആന്റണി, ഡോ. തെരേസ ആന്റണി, ഡോ. എന്‍. പി. ഷീല, ഡോ. ജോസഫ് ഈ. തോമസ്, രാജു തോമസ്, ജോസ് ചാരുംമൂട്, അബ്ദുല്‍ പുന്നയൂര്‍ക്കുളം, വിനീത് ഫിലിപ്പ്, യു. എ. നസീര്‍, ജയരാജന്‍ ഫ്‌ലോറിഡ, മനോഹര്‍ തോമസ്, ജോര്‍ജ്ജ് ജോസഫ്, എ. സി. ജോര്‍ജ്ജ്, ത്രേസ്യാമ്മ നാടാവള്ളില്‍, മൈക്ക് മത്തായി, ജോര്‍ജ്ജ് കുരുവിള, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജോണ്‍ മാത്യു, പി. വി. ചെറിയാന്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, റജീസ് നെടുങ്ങാടപ്പള്ളില്‍, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

 

  ഏപ്രില്‍ മാസത്തിലെ മറ്റു ചര്‍ച്ചാ വിഷയങ്ങള്‍

  64. 04/19/2014 – കറുത്ത ഹാസ്യം (Black Humor): പ്രൊഫ. ടി. ജെ. ജോസഫ് .

  65. 04/26/2014 ആംഗലേയ ഭാഷാ: ഡോ. ആനി കോശി

 

  ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

  14434530034 കോഡ് 365923

  ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. [email protected] , [email protected] എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395

 

  Join us on Facebook https://www.facebook.com/groups/142270399269590/


LATEST NEWS