സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് പത്തനാപുരം സ്വദേശി ജി. സുധാകരന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് പത്തനാപുരം സ്വദേശി ജി. സുധാകരന്

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഈ വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡില്‍ ഒന്നാം സമ്മാനത്തിന് ജി. സുധാകരന്‍ (ശാസ്താംകാവ് പടിഞ്ഞാറ്റേതില്‍, പാതിരിയ്ക്കല്‍ പി.ഒ, പത്തനാപുരം) അര്‍ഹനായി. രണ്ടാം സമ്മാനം റനീഷും (കോട്ടയില്‍ ഹൗസ്, തൈക്കാട്ടുശേരി, തൃശൂര്‍), മൂന്നാം സമ്മാനം ശ്രീധരന്‍ വടക്കാഞ്ചേരിയും (സത്യ ഡിജിറ്റല്‍ സ്റ്റുഡിയോ, വടക്കാഞ്ചേരി, തൃശൂര്‍) നേടി. ഒന്നാം സമ്മാനമായി 50,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും രണ്ടാം സമ്മാനമായി 30,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനമായി 25,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും ജേതാക്കള്‍ക്ക് സമ്മാനിക്കും. പൊതുഭരണ-ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടി ഡോ. ഉഷാ ടൈറ്റസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി, ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. 

സണ്ണി ജോസഫ് ചെയര്‍മാനും കെ.ജി. ജയന്‍, രാജന്‍ പൊതുവാള്‍ എന്നിവര്‍ അംഗങ്ങളും ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ ആര്‍. സന്തോഷ് മെമ്പര്‍ സെക്രട്ടറിയുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 'മണ്ണും മനുഷ്യനും' എന്നതായിരുന്നു ഈ വര്‍ഷത്തെ വിഷയം.