പുത്തന്‍ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുത്തന്‍ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍

7.3 ലക്ഷം രൂപയാണ് പുതിയ ഹോണ്ട CBR650F ന്റെ എക്‌സ്‌ഷോറൂം വില ഹോണ്ട CBR650F ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് പുതിയ CBR650F നെ ഹോണ്ട ആദ്യമായി അവതരിപ്പിച്ചത്. കേവലം ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ചെത്തുന്ന

എഞ്ചിനില്‍ ഉപരി, ഒട്ടനവധി അപ്‌ഗ്രേഡുകളും പുതിയ മോഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. അഗ്രസീവ് ഫെയറിംഗിന്റെ പിന്തുണ നേടിയ എല്‍ഇഡി ക്ലിയര്‍-ലെന്‍സ് ഹെഡ്‌ലൈറ്റാണ് മോഡലിന്റെ പ്രധാന ഡിസൈന്‍ വിശേഷം. 4-in-1 സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ്, 41 mm ഷോവ ഡ്യൂവല്‍ ബെന്‍ഡിംഗ് വാല്‍വ് ഫ്രണ്ട് ഫോര്‍ക്കുകള്‍, സെവന്‍-സ്റ്റെപ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍, അലൂമിനിയം സ്വിംഗ് ആം എന്നിങ്ങനെ നീളുന്നതാണ് പുതിയ CBR650F ന്റെ ഫീച്ചറുകള്‍.