ജസ്നയെക്കുറിച്ച് സുപ്രധാന വിവരം ലഭിച്ചതായി സര്‍ക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജസ്നയെക്കുറിച്ച് സുപ്രധാന വിവരം ലഭിച്ചതായി സര്‍ക്കാര്‍

കൊച്ചി: പത്തനംതിട്ട മുക്കൂട്ടു തറയില്‍ നിന്ന് കാണാതായ ജസ്ന മരിയയെക്കുറിച്ച് സുപ്രധാന വിവരം ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്നാല്‍ പൂര്‍ണ വിവരം ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം രണ്ടിലേക്ക് മാറ്റി.

മാര്‍ച്ച് 22 നാണ് ജസ്നയെ കാണാതാകുന്നത്. ജസ്നക്കായി കേരളത്തിനകത്തും പുറത്തും പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. എരുമേലിയില്‍ എത്തുന്നത് വരെ ജസ്നയെ കണ്ടവരുണ്ട്. പിന്നീട് പെണ്‍കുട്ടിയെ ആരും കണ്ടിട്ടില്ല. വീട്ടില്‍ മടങ്ങി എത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എരുമേലി പൊലീസിന് പരാതി നല്കുകയായിരുന്നു.