എസ് ഡി പി ഐ പ്രവര്‍ത്തകര്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ് ഡി പി ഐ പ്രവര്‍ത്തകര്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു .എസ് ഡി പി ഐ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് . എന്നാല്‍ കസ്റ്റടിയിലെടുത്ത നേതാക്കന്മാരെ പോലിസ് വിട്ടയച്ച സാഹചര്യത്തില്‍ ഹര്‍ത്താല്‍ പിന്‍വലിക്കുകയായിരുന്നു. അഭിമന്യൂ വിഷയത്തില്‍ എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്താനെത്തിയപ്പോഴായിരുന്നു നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി അഡ്വ. റോയ് അറക്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി തുടങ്ങി ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത് . വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്.