’ ദില്ലി ക്രൈം’; നെറ്റ്ഫ്‌ളിക്‌സിലൂടെ നിര്‍ഭയ കേസ് ഇനി സിനിമയാകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

’ ദില്ലി ക്രൈം’; നെറ്റ്ഫ്‌ളിക്‌സിലൂടെ നിര്‍ഭയ കേസ് ഇനി സിനിമയാകുന്നു

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടമാനഭംഗക്കേസ്സ് സിനിമയാകുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സിനിമയാക്കുന്നത്. ' ദില്ലി ക്രൈം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥയുടെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നിട്ടുണ്ട്. ഓടുന്ന ബസില്‍ ഒരു വിദ്യാര്‍ഥിനിയെ ഒരു കൂട്ടം ആളുകള്‍ ബലാത്സംഗം ചെയ്യുന്നതും ഗുരുതരാവസ്ഥയിലാകുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നതാണ് ചിത്രത്തിലെ പ്രമേയവും.

 ഷെഫാലി ഷാ, അദില്‍ ഹുസൈന്‍, രാസിക ധുഗാന്‍, രാജോഷ് തൈലാങ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഴുഭാഗങ്ങളായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗോള്‍ഡന്‍ കാരവാനും ഇവന്‍ഹോം പിക്‌ചേഴ്‌സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മര്‍ച്ച് 22 മുതലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.


LATEST NEWS