സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ ധനവകുപ്പ് പുതുതായി വാങ്ങിയത് 12 ബൊലേറോ ജീപ്പുകൾ; 96 ലക്ഷം രൂപ ചെലവിൽ ഉദ്യോഗസ്ഥ ധൂർത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ ധനവകുപ്പ് പുതുതായി വാങ്ങിയത് 12 ബൊലേറോ ജീപ്പുകൾ; 96 ലക്ഷം രൂപ ചെലവിൽ ഉദ്യോഗസ്ഥ ധൂർത്ത്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന്  ബൊലേറോ ജീപ്പുകളാണ് വാങ്ങിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലനിക്കുമ്പോഴാണ് സർക്കാരിന്റെ ധൂർത്ത്.

നാല്പതിനായിരം മുതൽ എഴുപതിനായിരം കിലോ മീറ്റർ മാത്രം ഓടിയ വണ്ടികൾക്ക് പകരമാണ് പുതിയ വാഹനങ്ങൾ വാങ്ങിയത്. നിയമസഭയിൽ ധനമന്ത്രി നൽകിയ ഉത്തരത്തിലാണ് വിവരങ്ങളുള്ളത്. വാഹനങ്ങൾ വാങ്ങാനുള്ള ചെലവായത് 96 ലക്ഷം രൂപയാണ്. ധനകാര്യ പരിശോധനാ വിഭാഗത്തിന് നിലവിലുള്ള ഓൾട്ടോ കാറിൽ പരിശോധനക്കായി കൂടുതൽ ജീവനക്കാർക്ക് പോകാനുള്ള ബുദ്ധിമുട്ടാണ് പുതിയ വാഹനം വാങ്ങാനുള്ള ഒരു കാരണമായി പറയുന്നത്. 12 ജില്ലകളിലെ വാഹനങ്ങളിൽ എസി ഇല്ലാത്തതിനാൽ മഴക്കാലത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും മറുപടിയിലുണ്ട്. 

സാമ്പത്തിക പ്രതിസന്ധി മൂലം മുണ്ട് മുറുക്കി ഉടുക്കണമെന്നാണ് ധനവകുപ്പ് നിർദ്ദേശം. വകുപ്പ് മേധാവികൾ മാത്രമേ പുതിയ വാഹനം വാങ്ങാവൂ എന്ന കർശന നിർദ്ദേശവുമുണ്ട്. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ വാഹനം വാങ്ങാതെ അപേക്ഷ ക്ഷണിച്ച് മൂന്ന് മുതൽ അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം എടുക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ധനവകുപ്പിന് കീഴിലെ ധനകാര്യപരിശോധന വിഭാഗം നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് പുതിയ നടപടി. 

ധനകാര്യപരിശോധനാ വിഭാഗം തന്നെ പുതിയ വണ്ടികൾ വാങ്ങിയതിനാൽ മറ്റ് വകുപ്പുകളും പിന്നാലെ പുതിയ വാഹനം വാങ്ങാനുള്ള അപേക്ഷകളുമായി എത്തുമെന്നുറപ്പാണ്. പ്രളയം മൂലം  ഉണ്ടായ നാശ നഷ്ടങ്ങൾക്ക് ഇതുവരെയും പരിഹാരമാകാ തെ ജനം പുറത്ത് കഷ്ടപ്പെടുമ്പോഴാണ് സർക്കാർ ജീവനക്കാർ എ സി യാത്ര നടത്താൻ പുതിയ വാഹനം വാങ്ങി പണം ധൂർത്തടിക്കുന്നത്. അടിയന്തിര പ്രളയ സഹായമായ 10000 രൂപ പോലും കിട്ടാത്ത നിരവധിപേർ സംസ്ഥാനത്ത് ഉള്ളപ്പോൾ ഏകദേശം ഒരു കോടി രൂപയോളമാണ് അനാവശ്യമായി വാഹനം വാങ്ങുന്നതിന് സർക്കാർ ചെലവാക്കിയത്


LATEST NEWS