നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം: ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം: ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം


ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണത്തിനും നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും സുപ്രീം കോടതി വിധി. നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ണായക വിധി. നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കും. സിബി മാത്യൂസ്, കെ.കെ ജോഷ്വ, വിജയന്‍ എന്നിവരില്‍ നിന്നുമാണ് നഷ്ട പരിഹാരം ഈടാക്കുക . 

നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി . അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. റിട്ട. ജസ്റ്റിസ് ഡി.കെ.ജെയിന്‍ അധ്യക്ഷനായ സമിതി അന്വേഷിക്കും.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി . 

സുപ്രീംകോടതി വിധിയിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിലും സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. സമിതിക്ക് പകരം സിബിഐ അന്വേ
ഷണമായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.