ജനസേവ ശിശുഭവന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജോസ് മാവേലി രാജിവച്ചു; പുതിയ അധ്യക്ഷ സ്ഥാനം കവിയൂര്‍ പൊന്നമ്മ ഏറ്റെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജനസേവ ശിശുഭവന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജോസ് മാവേലി രാജിവച്ചു; പുതിയ അധ്യക്ഷ സ്ഥാനം കവിയൂര്‍ പൊന്നമ്മ ഏറ്റെടുത്തു

കൊച്ചി:  ജനസേവ ശിശുഭവന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജോസ് മാവേലി രാജിവച്ചു. അതേസമയം പുതിയ അധ്യക്ഷ സ്ഥാനം നടി കവിയൂര്‍ പൊന്നമ്മ ഏറ്റെടുത്തു. ആലുവ മഹാനവമി ഓഡിറ്റോറിയത്തില്‍ നടന്ന 23-ാമത് ജനസേവ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടന്നത്. പലരുടെയും ലക്ഷ്യം താനാണ്. അതുകൊണ്ട് തന്നെ ജനസേവയെ തകര്‍ക്കാന്‍ പലരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ സത്യം തെളിയും വരെ താന്‍ ഈ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്നും ആരോപണങ്ങളെല്ലാം കോടതിയില്‍ തെളിയിക്കപ്പെടുന്നത് വരെ നിയമപോരാട്ടം തുടരാന്‍ തീരുമാനിച്ചതായും ജോസ് മാവേലി വ്യക്തമാക്കി. ജനസേവ വാര്‍ഷിക പൊതുയോഗം ടോണി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. 

തുടര്‍ന്ന് നടന്ന പൊതുയോഗ റിപ്പോര്‍ട്ടില്‍ മെയ് 20 മുതല്‍ സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും ഒരു രൂപ പോലും സര്‍ക്കാര്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്ന് പൊതുയോഗം കുറ്റപ്പെടുത്തി. സെക്രട്ടറി ഇന്ദിരാ ശബരിനാഥ് ആണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. യോഗത്തില്‍ ചാര്‍ലി പോള്‍ അധ്യക്ഷനായി  പുതിയ മാനേജിംഗ് കമ്മിറ്റിയെയും അഡൈ്വസറി സമിതിയേയും തെരഞ്ഞെടുത്തു.

അന്തേ വാസികളായ കുട്ടികള്‍ക്ക് വേണ്ട ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം ഉള്‍പ്പെടെയുളള എല്ലാകാര്യങ്ങളും ജനസേവ തുക ചെലവഴിക്കുന്നതാണ് പ്രധാനമായും സാമ്പത്തിക ബാധിതയായി മാറിയിരിക്കുന്നതെന്നും അതോടൊപ്പം ഇവിടെത്തെ നാല് ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനം തന്നെയാണ് ഭക്ഷണം നല്‍കുന്നതെന്നും സെക്രട്ടറി പറഞ്ഞു. മാനേജര്‍ ജെയിംസ് വരവ് ചെലവ് കണക്ക് അവതരിപ്പിക്കുന്നതിനിടയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.

ജസ്റ്റിസ് ഷംസുദ്ദീന്‍, കവിയൂര്‍ പൊന്നമ്മ, ഇബ്രാഹിം ഖാന്‍, സി.എം. ഹൈദരാലി, ഇസ്‌മെയില്‍, ചാര്‍ലി പോള്‍, ബെന്നി ജോസഫ്, ജോബി തോമസ്, കെ.ജെ ജോസഫ് എന്നിവര്‍ പങ്കെടുത്തു.