താൻ എന്തിനാണ് ഓഫീസിലെത്തിയതെന്ന് പറയാനുള്ള ആർജവം മന്ത്രി കാണിക്കണം; തന്റെ നിഴലിനേപ്പോലും മന്ത്രി എ.കെ ബാലൻ  ഭയക്കുന്നു: ബിന്ദു അമ്മിണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

താൻ എന്തിനാണ് ഓഫീസിലെത്തിയതെന്ന് പറയാനുള്ള ആർജവം മന്ത്രി കാണിക്കണം; തന്റെ നിഴലിനേപ്പോലും മന്ത്രി എ.കെ ബാലൻ  ഭയക്കുന്നു: ബിന്ദു അമ്മിണി

കോട്ടയം: ഭയം കൊണ്ടാണ് താൻ ഓഫീസിലെത്തിയില്ല എന്ന് മന്ത്രി എ.കെ ബാലൻ പറയുന്നതെന്ന് ബിന്ദു അമ്മിണി. തന്റെ നിഴലിനേപ്പോലും മന്ത്രി ഭയക്കുന്നു. ജനുവരി രണ്ടിന് ശബരിമലയിൽ ദർശനം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ അംഗങ്ങളാണ് ജനുവരി രണ്ടിനെത്തുകയെന്നും അവർ പറഞ്ഞു. 

 താൻ എന്തിനാണ് ഓഫീസിലെത്തിയതെന്ന് പറയാനുള്ള ആർജവം മന്ത്രി കാണിക്കണം. ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അധ്യാപകൻ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനാണ് താൻ മന്ത്രി എ.കെ. ബാലന്റെ ഓഫീസിലെത്തിയത്. അത് മറച്ചുവെക്കുന്നത് എന്തിനാണെന്നതിൽ സംശയമുണ്ട്. വിഷയത്തിൽ പട്ടികജാതി- പട്ടിക വർഗ വികസന വകുപ്പ് എത്രമാത്രം ഒളിച്ചുകളിക്കുന്നുവെന്നതാണ് അത് ബോധ്യപ്പെടുത്തുന്നത്. വിഷയം പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടി മാത്രമാണ് താൻ ഓഫീസിലെത്തിയെന്നത് മന്ത്രി സമ്മതിക്കാതിരിക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു. 

 ജനുവരി രണ്ടിന് താൻ ശബരിമലയിൽ ദർശനം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ നൂറോളം സ്ത്രീകളാണ് ജനുവരി രണ്ടിന് ശബരിമലയിലേക്ക് പോവുകയെന്നും യാത്രയിൽ പങ്കെടുക്കാൻ നിലവിൽ ആലോചിക്കുന്നില്ലെന്നും അവർ പറഞ്ഞു. എന്നാൽ അതിന് പിന്തുണ നൽകുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.