പൂജാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൂജാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി :  എറണാകുളം മൂവാറ്റുപുഴയില്‍ പൂജാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആരക്കുഴ ഞള്ളൂര്‍കാവിലെ പൂജാരി മുടവൂര്‍ മുട്ടത്തുമന മനോജിനെ(40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴ് മണിക്കാണ് സംഭവം.

കാവിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാറില്‍ നിന്ന് ഏറെ നേരം കഴിഞ്ഞിട്ടും പൂജാരി പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ക്ഷേത്രം ജീവനക്കാരിക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടനെ എത്തിയ നാട്ടുകാര്‍ കാറിന്റെ ഗ്ലാസ് തകര്‍ത്ത് വാതില്‍ തുറന്നപ്പോഴാണ് ഡ്രൈവിംഗ് സീറ്റില്‍ പൂജാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൃദയസ്തംഭനം ആകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.


LATEST NEWS