പി.എസ്.സി പരീക്ഷാ തട്ടിപ്പ്;  സി.ബി.ഐ അന്വഷണം ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പി.എസ്.സി പരീക്ഷാ തട്ടിപ്പ്;  സി.ബി.ഐ അന്വഷണം ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം :  പി.എസ്.സി പരീക്ഷാ തട്ടിപ്പ് സി.ബി.ഐ അന്വഷണം ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളജുകളിലെ പരീക്ഷകളിലും തട്ടിപ്പ് വ്യാപകമാകുന്നു. മന്ത്രി കെ.ടി ജലീൽ നേരിട്ട് ഇടപെട്ട് അടുപ്പക്കാര്‍ക്ക് മാർക്ക് നൽകുന്നു. എം.ജി സർവകലാശാലയിലെ അദാലത്തിന്‍റെ മറവിൽ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് ദാനം നടത്തി. ഒരു മാര്‍ക്ക് നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചപ്പോള്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ഇടപെട്ട് ഇത് അഞ്ച് മാര്‍ക്കാക്കി. ചട്ടലംഘനം നടത്തിയാണ് മാർക്ക് ദാനം നടത്തിയതെന്നും ഇത് ഗൂഡാലോചനയാണെന്നും ചെന്നിത്തല ആരോപിച്ചു. ബിടെക് പരീക്ഷക്ക് മോഡറേഷൻ നൽകി മാർക് അനധികൃതമായി കുട്ടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.