ബിഹാർ ഗവർണർ രാംനാഥ് കോവിന്ദ്  എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഹാർ ഗവർണർ രാംനാഥ് കോവിന്ദ്  എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി തീരുമാനിച്ചു.കാൺപുരിൽനിന്നുള്ള ദലിത് നേതാവാണ് രാംനാഥ്. ഉത്തർപ്രദേശിലെ കാണ്‍പൂർ സ്വദേശിയായ രാംനാഥിന്‍റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമാണ്. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്.ബിജെപി പാര്‍ലമെന്ററി ബോര്‍ഡാണ് യോഗമാണ് തീരുമാനമെടുത്തത്. 1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജനിച്ച കോവിന്ദ് കാണ്‍പുര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബികോം, എല്‍.എല്‍.ബി ബിരുദങ്ങളെടുത്തു. 1994 ലും 2000 ലും ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയിലെത്തിയത്
 

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുതൽ ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ വരെയുള്ളവരുടെ പേര് എൻഡിഎ സ്ഥാനാർഥി പട്ടികയിൽ പറഞ്ഞുകേട്ടിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് രാംനാഥ് കോവിന്ദ് സ്ഥാനാർഥിയായത്. അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. ബിജെപി മുന്‍ വക്താവും ദലിത് മോര്‍ച്ചാ അധ്യക്ഷനുമായിരുന്നു അദ്ദേഹം.കഴിഞ്ഞ മൂന്ന് വര്‍ഷമായി ബീഹാര്‍ ഗവര്‍ണ്ണറാണിദ്ദേഹം

രണ്ട് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സ്ഥാനാര്‍ഥിയുടെ പേര് തീരുമാനിച്ചത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളുമായി അഭിപ്രായ ആരായുന്നതിനായി മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന ഒരു പാനല്‍ രൂപീകരിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുമായി പാനല്‍ അംഗങ്ങളായ രാജ്നാഥ് സിങ്, അരുണ്‍ ജയ്റ്റ്ലി, എം വെങ്കയ്യ നായിഡു എന്നിവര്‍ നടത്തിയ ചര്‍ച്ച സംബന്ധിച്ച് പാര്‍ലമെന്ററി ബോര്‍ഡ് വിലയിരുത്തല്‍ നടത്തിയ ശേഷമാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജൂണ്‍ 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.


LATEST NEWS