പ്രതിഷേധങ്ങള്‍ ഇല്ലാതെ ശാന്തമായ ശബരിമലയില്‍ തിങ്കളാഴ്ച അനുഭവപ്പെട്ടത് റെക്കോര്‍ഡ് തിരക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രതിഷേധങ്ങള്‍ ഇല്ലാതെ ശാന്തമായ ശബരിമലയില്‍ തിങ്കളാഴ്ച അനുഭവപ്പെട്ടത് റെക്കോര്‍ഡ് തിരക്ക്

ശബരിമല: ശബരിമലയില്‍ തിങ്കളാഴ്ച അനുഭവപ്പെട്ടത്ത് ഈ സീസണിലെ വന്‍ ഭക്തജനത്തിരക്ക്. പ്രതിഷേധങ്ങള്‍ ഇല്ലാതെ ശാന്തമായ പഴയ ഭക്തിനിറഞ്ഞ സ്ഥിതിഗതിയില്‍ ശബരിമല എത്തിയപ്പോഴാണ് നിലവില്‍ ഇപ്പോള്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടത്. അതായത് ഈ സീസണിലെ ഏറ്റവും വലിയ തിരക്ക് ആയിരുന്നു തിങ്കളാഴ്ച അനുഭവപ്പെട്ടത്. രാത്രി 12 മുതല്‍ വൈകിട്ട് 8 വരെയുള്ള കണക്കനുസരിച്ച് 83,720 പേര്‍ മലകയറി ദര്‍ശനം നടത്തിയെന്നും, 144 നിലനില്‍ക്കുന്നുണ്ടെങ്കലും ഭക്തര്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകളൊന്നും സന്നിധാനത്തും പമ്പയിലും എരുമേലിയിലും ഉണ്ടാകുന്നില്ല എന്നതിനുള്ള തെളിവുകൂടിയാണിത് ഇതെന്നും കണക്ക് പരിശോധിച്ചപ്പോള്‍ വ്യക്തമായിരിക്കുന്നു. രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെ മാത്രമുള്ള കണക്ക് അനുസരിച്ച് 47,799 പേരാണ് എത്തിയത്. 

ഇന്നലെ നിരോധനാഞ്ജ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് മുന്‍പുണ്ടായിരുന്ന അനാവശ്യ നിയന്ത്രങ്ങള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ സന്നിധാനത്ത് മെബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം കൊണ്ടു വന്നിരുന്നു. അതായത്, തിരക്കു പരിഗണിച്ച് വലിയനടപ്പന്തലില്‍ വെര്‍ച്വല്‍ക്യു പാസുകാര്‍ക്ക് പ്രത്യേക ക്യു ഏര്‍പ്പെടുത്തി. ഒപ്പം വടക്കേനടയിലുടെ ദര്‍ശനത്തിനു പൊലീസ് പുതിയ പരിഷ്‌ക്കാരവും കൊണ്ടുവന്നു.പകലാണ് അയ്യപ്പന്മാരുടെ തിരക്ക് വര്‍ദ്ധിച്ചത്. 

തിരക്ക് കുറവായതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യു പാസ് ഉള്ളവരെയും അല്ലാത്തവരെയും ഒരുപോലെ ഒറ്റ ക്യുവിലൂടെയാണ് കടത്തിവിട്ടിരുന്നത്. തിരക്കു കൂടിയപ്പോള്‍ വെര്‍ച്വല്‍ ക്യുവിലുള്ളവരെ പ്രത്യേകമായി തിരിച്ചുവിടാന്‍ കഴിഞ്ഞത് തിരക്കിനെ നിയന്ത്രിക്കാം കഴിഞ്ഞു. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങള്‍ ഉച്ചപൂജ കഴിഞ്ഞു നടഅടച്ചാല്‍ അപ്പോള്‍ തന്നെ പതിനെട്ടാംപടി കയറുന്നതു നിര്‍ത്തിവയ്ക്കുമായിരുന്നു. തിരക്കു കൂടിയതോടെ ഉച്ചപൂജ കഴിഞ്ഞു നടഅടച്ച ശേഷം 2 വരെ തീര്‍ത്ഥാടകരെ പടികയറാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. 

നട തുറക്കുമ്പോള്‍ തന്നെ ദര്‍ശനത്തിന് ഇവരെ നേരത്തെതന്നെ വടക്കേനടയിലെ ക്യുവിലും കയറ്റി ഇരുത്തി. അതിനാല്‍ നടതുറക്കുമ്‌ബോള്‍ വടക്കേനടയിലൂടെ ദര്‍ശനത്തിനു പോകാന്‍ മാളികപ്പുറം നടപ്പന്തലിലെ പ്രവേശന കവാടത്തില്‍ തിക്കും തിരക്കും കൂട്ടുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞു.ഈസമയത്തു വടക്കേനടയില്‍ ക്യു നില്‍ക്കാനുള്ള നടപ്പന്തല്‍ തിങ്ങി നിറഞ്ഞ് തീര്‍ത്ഥാടകരായിരുന്നു. നെയ്യഭിഷേകത്തിനു വടക്കേനടയില്‍ ഇരുന്നു തയ്യാറെടുക്കാനുള്ള സമയവും നീട്ടി. പുലര്‍ച്ചേ 3 മുതല്‍ 11.30 വരെയായിയിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്. അത് 12 വരെയാക്കി നീട്ടാനും പൊലീസ് തയാറായി.