മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ ട്രായ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ ട്രായ്

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതേറിറ്റി തയ്യാറെടുക്കുന്നു. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജാണ് ട്രായ് വെട്ടിക്കുറയ്ക്കാന്‍ പോകുന്നത്. നിലവില്‍ മിനിറ്റിന് 14 പൈസയാണ് ഉപഭോക്താക്കളില്‍ നിന്ന് ഐയുസിയായി മൊബൈല്‍ സേവന ദാതാക്കള്‍ ഈടാക്കുന്നത്. ഇത് 10 പൈസയില്‍ താഴയാക്കാനാണ് ട്രായ് ആലോചിക്കുന്നത്.

ജിയോയുടെ കടന്നുവരവാണ് പുതിയ തീരുമാനത്തിന് പിന്നില്‍. ജിയോ  ഉപഭോക്താക്കള്‍ക്കായി ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ വോയ്‌സ് കോളുകളാണ് നല്‍കുന്നത്. ഇതോടെയാണ് ഐയുസിയില്‍ കുറവു വരുത്താന്‍ ട്രായ് തീരുമാനിച്ചത്. ജിയോ കടന്നുവരുന്നതിന് മുമ്പ് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ ഐയുസി ഇനത്തില്‍ കോടികളാണ് ഉപഭോക്താക്കളില്‍ നിന്ന് നേടിയിരുന്നത്.

  2016 ല്‍ എയര്‍ടെല്‍  ഐയുസി ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന്  10,279 കോടി രൂപയാണ് നേടിയത് . മാത്രമല്ല നിലവില്‍ ഈടാക്കുന്ന തുകയില്‍ വര്‍ധനവ് വരുത്തണമെന്ന പക്ഷക്കാരായിരുന്നു എയര്‍ടെല്‍. ഇതാവശ്യപ്പെട്ട് അവര്‍ ട്രായ് ചെയര്‍മാന് കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് നിരക്ക് വീണ്ടും കുറയ്ക്കാന്‍ ട്രായ് തയ്യാറെടുക്കുന്നത്. അങ്ങനെയാണെങ്കില്‍ വോയിസ് കോളുകള്‍ക്ക് ഈടാക്കുന്ന നിരക്ക് വീണ്ടും കുത്തനെ കുറയും.