അമ്പത്തിനാലുകാരിയെ പെരുമ്പാമ്പ്‌ വിഴുങ്ങി:വയറു കീറി മൃതദേഹം പുറത്തെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമ്പത്തിനാലുകാരിയെ പെരുമ്പാമ്പ്‌ വിഴുങ്ങി:വയറു കീറി മൃതദേഹം പുറത്തെടുത്തു
മകസ്സര്‍(ഇന്തോനേഷ്യ): കാണാതായ അമ്പത്തിനാല് വയസ്സുള്ള വനിതയെ പെരുമ്പാമ്പിന്‍റെ വയറ്റില്‍ നിന്ന് കണ്ടെത്തി.വാ ടിബ എന്ന വനിതയെയാണ് പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്നും കണ്ടെത്തിയത്.ഇന്തോനേഷ്യയിലെ മുന ദ്വീപിലുള്ള പെര്‍ഷ്യാപന്‍ ലവേല എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.
 
വൈകുന്നേരം കൃഷിയിടത്തിലേക്ക് പോയ യുവതി രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്താതു കൊണ്ടാണ് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. ബന്ധുക്കളും പ്രദേശവാസികളുമുൾപ്പെടുന്ന സംഘം ഇവരെ കാണാതായ പ്രദേശത്തു നിന്നും 30 മീറ്റർ മാറി ദുരൂഹ സാഹചര്യത്തിൽ കിടക്കുന്ന കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു.
 
ഇതിനു സമീപത്തായി വാ ടിബയുടേതെന്നു സംശയിക്കുന്ന ചെരിപ്പും കണ്ടെത്തിയിരുന്നു. ഇരവിഴുങ്ങി അനങ്ങാൻ വയ്യാതെ കിടക്കുന്ന പെരുമ്പാമ്പിനെ കൊന്ന് വയറു കീറിയപ്പോൾ വാടിബയുടെ മൃതശരീരം വയറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ തലഭാഗമാണ് പാമ്പ് ആദ്യം വിഴുങ്ങിയതെന്ന് പോലിസ് വ്യക്തമാക്കി.23 അടി നീളമുള്ള (ഏഴ് മീറ്റര്‍) നീളമുള്ളതായിരുന്നു ഈ പെരുമ്പാമ്പ്.
 
മുനാ ദ്വീപിലെ പെർസിയാപൻ ലോല ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.നിറയെ പാറക്കൂട്ടങ്ങളും നിറഞ്ഞ കുന്നിൻ ചെരിവിലായിരുന്നു ഇവരുടെ പച്ചക്കറിത്തോട്ടം.പാമ്പുകളുടെ താവളമെന്നായിരുന്നു ഈ ഭാഗം അറിയപ്പെടുന്നത്. ഇവിടെ നിന്നാണ് ഇവരെ പാമ്പ് കൊന്നുതിന്നത്. ഇന്തോനീഷ്യയിലും മറ്റും സാധാരണയായി കാണപ്പെടുന്ന ഈ പെരുമ്പാമ്പുകൾ അപൂർവമായി മാത്രമേ മനുഷ്യരേെ ആക്രമിക്കാറുള്ളൂ. സാധാരണയായി ചെറുജീവികളെയാണ് ഇവ ആഹാരമാക്കാറുള്ളത്.
 
കഴിഞ്ഞ മാര്‍ച്ചിലും സുലാവസി ദ്വീപിൽ നിന്നും ഒരു കർഷകനെ പാമ്പ് വിഴുങ്ങിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

LATEST NEWS