സർക്കാർ സ്കൂളിൽ നിന്നു കുറി തൊട്ടു വന്നതിന് പുറത്താക്കി; കോടതിയെ സമീപിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സർക്കാർ സ്കൂളിൽ നിന്നു കുറി തൊട്ടു വന്നതിന് പുറത്താക്കി; കോടതിയെ സമീപിക്കും

കുറി തൊട്ടു ക്ലാസിൽ വന്നതിനെ തുടർന്നു പാലക്കാട്ടെ ഒരു സർക്കാർ സ്കൂളിൽ ചില വിദ്യാർഥികളെ പുറത്താക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി.സുഗതൻ, രാഹുൽ ഈശ്വർ എന്നിവർ പറഞ്ഞു.

‘കുറി തൊടാനും തട്ടം ധരിക്കാനും കൊന്ത ഇടാനുമൊക്ക സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. സ്കൂൾ യൂണിഫോം, അച്ചടക്കം എന്നിവയ്ക്കെതിരാകാതെ ഇതെല്ലാം ധരിക്കാം. കയ്യിൽ ചരടു കെട്ടുന്ന പ്രധാനമന്ത്രിയുള്ള രാജ്യമാണിത്. ജസ്റ്റിസ് ചെലമേശ്വറെ പോലുള്ള ന്യായാധിപന്മാർ കുറി തൊട്ടാണ് സുപ്രീം കോടതിയിലെത്തിയിരുന്നത് - അവർ കൂട്ടിച്ചേർത്തു. 

സർക്കാർ സ്കൂളിൽ ഇത്തരം വിവേചനം കാണിച്ചതിനെതിരെ ഹിന്ദു സംഘടനകളെ അണിനിരത്തി കോടതിയെ സമീപിക്കുമെന്ന് അവർ പറഞ്ഞു. 


LATEST NEWS