പൈപ്പ് ലൈന്‍ തകര്‍ന്നു; പാലക്കാട് നഗരത്തില്‍ ഒരാഴ്ച്ച കുടിവെള്ള വിതരണമുണ്ടാകില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൈപ്പ് ലൈന്‍ തകര്‍ന്നു; പാലക്കാട് നഗരത്തില്‍ ഒരാഴ്ച്ച കുടിവെള്ള വിതരണമുണ്ടാകില്ല

പാലക്കാട്‌: കേരള വാട്ടര്‍ അതോറിറ്റിയുടെ മലബുഴയില്‍ നിന്നുളള പ്രധാന കുടിവെളള പൈപ്പ് ലൈന്‍ വെള്ളപൊക്കത്തില്‍ തകര്‍ന്നതിനാല്‍ പാലക്കാട് നഗരത്തില്‍ ഒരാഴ്ച്ച കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ല. 

കല്‍പ്പാത്തി,മാട്ടുമന്ത, ഒലവക്കോട്,വെണ്ണക്കര, മൂത്തന്തറ,ചുണ്ണാമ്ബുത്തറ,വെണ്ണക്കര,പറക്കുന്നം,തിരുനെല്ലായി, പിരായിരി ഭാഗത്തെ കുടിവെളള വിതരണമാണ് മുടങ്ങുക. 

കനത്ത മഴയില്‍ മലിനമായിരിക്കുന്ന കുടിവെള്ള സ്‌ത്രോതസ്സുകളില്‍ നിന്നുളള വെളളം പൊതു ജനങ്ങള്‍ ഉപയോഗിക്കുന്നത് പകര്‍ച്ചവ്യധികള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ പ്രസ്തുത സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളിലൂടെ വാട്ടര്‍ അതോററ്റിയുടെ കുടിവെള്ളം വിതരണം ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിക്കുന്നതാണ്.


LATEST NEWS