പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹ്യവിരുദ്ധർ തുറന്നുവിട്ടു; വൻ സുരക്ഷാ വീഴ്ച്ച

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹ്യവിരുദ്ധർ തുറന്നുവിട്ടു; വൻ സുരക്ഷാ വീഴ്ച്ച

പത്തനംതിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹ്യവിരുദ്ധർ തുറന്നുവിട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. 20 മിനിറ്റോളം ഡാമിൽ നിന്ന് വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകി. സംഭവത്തില്‍ വെച്ചൂച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

സംഭവത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡാം സേഫ്റ്റി ചുമതലയുള്ള കെഎസ്ഇബി എക്സിക്യുട്ടീവ് എൻജിനിയറോടും റാന്നി തഹസിൽദാരോടുമാണ് റിപ്പോർട്ട് തേടിയത്.

വൻ സുരക്ഷാവീഴ്ച.യാണ് ഡാം തുറന്ന് വിട്ടതുമായി സംഭവിച്ചിരിക്കുന്നത്. സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹ്യവിരുദ്ധർ തീയിട്ടു. തീ കണ്ട് എത്തിയ സമീപവാസിയാണ് വിവരം കെഎസ്ഇബിയെ അറിയിച്ചത്. ഇതിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരെത്തിയാണ് ഷട്ടർ അടച്ചത്. 


LATEST NEWS