വേങ്ങര ഉപതെരഞ്ഞെടുപ്പ്: സർവേ നടത്തിയിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേങ്ങര ഉപതെരഞ്ഞെടുപ്പ്: സർവേ നടത്തിയിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് സർവേ നടത്തിയിട്ടില്ലെന്ന് മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സർവേ നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മറ്റാരെങ്കിലും സർവേ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ ലീഗിന് ഉത്തരവാദിത്തമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

മുൻ എം.പി ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന മലപ്പുറം ലോക്‌സഭാ സീറ്റിൽ വേങ്ങര സിറ്റിംഗ് എം എൽ എ ആയിരുന്ന കുഞ്ഞാലിക്കുട്ടി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വേങ്ങര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 

സ്ഥാനാർഥിയുടെ വിജയസാധ്യത പഠിക്കാൻ മുസ് ലിം ലീഗിന്‍റെ കോളജ് അധ്യാപകരുടെ സംഘടനയായ കോൺഫഡറേഷൻ ഒാഫ് കേരളാ കോളജ് ടീച്ചേഴ്സ് വേങ്ങര മണ്ഡലത്തിൽ സർവേ നടത്തിയെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്‍റെയും മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണിയുടെയും പേരുകളാണ് സർവേയിൽ ഉയർന്നു വന്നത്. 


LATEST NEWS