സിപിഎം നയം മതേതര ജനാധിപത്യ ശക്തികളെ ഒറ്റുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിപിഎം നയം മതേതര ജനാധിപത്യ ശക്തികളെ ഒറ്റുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന സിപിഎം നയം മതേതര ജനാധിപത്യ ശക്തികളെ ഒറ്റുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കേരളത്തിലെ സിപിഎമ്മിന് മോദിയോടാണ് ഇഷ്ടമെന്നും കേന്ദ്രകമ്മിറ്റി തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. 

കേരള ഘടകത്തിന്റെ സമ്മര്‍ദം മൂലമാണ് സിസിയില്‍ വോട്ടെടുപ്പ് നടന്നത്. നരേന്ദ്ര മോദിയുടെ ഭരണം തുടരണമെന്നാണ് കേരളത്തിലെ സിപിഎം നേതൃത്വം ആഗ്രഹിക്കുന്നത്. കേരളത്തില്‍ സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷം നാടകമാണെന്നും ആന്റണി ആരോപിച്ചു.

ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ കക്ഷികളുമായി സഹകരിക്കണം എന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രമേയം സിസി വോട്ടിനിട്ട് തള്ളിയിരുന്നു. ബിജെപി മുഖ്യ ശത്രുവാണെന്നും കോണ്‍ഗ്രസും അതുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള കാരാട്ടിന്റെയും എസ്. രാമചന്ദ്രന്‍ പിള്ളയുടെയും പ്രമേയമാണ് സിസി അംഗീകരിച്ചത്.


LATEST NEWS