ബിജെപിയുടെ ഭരണ നേട്ടങ്ങൾ കാണിക്കാൻ ദർശൻ രഥ് യാത്ര തുടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപിയുടെ ഭരണ നേട്ടങ്ങൾ കാണിക്കാൻ ദർശൻ രഥ് യാത്ര തുടങ്ങി

കേന്ദ്ര സർക്കാരിന്‍റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനും പ്രകടന പത്രികയിലേക്ക് ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കാനുമുള്ള ബിജെപിയുടെ ദർശൻ രഥ് യാത്ര തുടങ്ങി. ഒ രാജഗോപാൽ എംഎൽഎ ദർശൻ രഥ് സ്വിച്ചോൺ ചെയ്തു. സംസ്ഥാനത്തുടനീളം ദർശൻ രഥമെത്തും. 

ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പുള്ള ഇന്ത്യയും അധികാരത്തിലെത്തിയ ശേഷമുള്ള ഇന്ത്യയും വീഡിയോ വാനിൽ പ്രദർശിപ്പിക്കും. മേക്ക് ഇൻ ഇന്ത്യയും, സ്വച്ഛ് ഭാരതും തുടങ്ങി സർക്കാരിന്‍റെ ഭരണനേട്ടങ്ങളാണ് ദൃശ്യങ്ങളിൽ. മിസ്ഡ് കാളിലൂടെ അംഗങ്ങളെ ക്ഷണിച്ച ബിജെപി പ്രകടനപത്രികയിലേക്കുള്ള നിർദ്ദേശങ്ങളും സമാനരീതിയിൽ തേടുന്നുണ്ട്. 


LATEST NEWS