ടി.പി. കേസ്സ് പ്രതികള്‍ക്ക് പെണ്ണുംപിള്ളയുടെ കൂടെ കിടക്കാന്‍ കഴിയുന്നില്ല എന്നതൊഴിച്ചാൽ ബാക്കി എല്ലാം കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കും; കെ സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടി.പി. കേസ്സ് പ്രതികള്‍ക്ക് പെണ്ണുംപിള്ളയുടെ കൂടെ കിടക്കാന്‍ കഴിയുന്നില്ല എന്നതൊഴിച്ചാൽ ബാക്കി എല്ലാം കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കും; കെ സുരേന്ദ്രന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിലിൽ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍. ടി. പി. കേസ്സ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വാർത്തയായി മാധ്യമങ്ങൾ കൊടുത്തിട്ടുണ്ട്. ഇവരുടെ പരോളിനെക്കുറിച്ച് നിവേദനം നൽകാനാണത്രേ പ്രതികൾ പിണറായിയെ കണ്ടത്. മറ്റു തടവുകാരാരും മുഖ്യനെ കണ്ടതായി വാർത്തയുമില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സി. പി. എമ്മിനേയും പിണറായി വിജയനേയും അടുത്തറിയുന്നവർക്ക് ഇതൊരു വാർത്തയേ അല്ല. അല്ലെങ്കിൽ തന്നെ ഇവർക്കിനി എന്തു പരോളാണ് കൊടുക്കേണ്ടത്? ഈ പ്രതികൾക്ക് നിയമപരമായി ലഭിക്കേണ്ടതിനേക്കാൾ എത്രയോ അധികം പരോൾ ഇതിനോടകം കിട്ടിക്കഴിഞ്ഞു. പാർട്ടി സമ്മേളനങ്ങളിൽ ആധ്യക്ഷം വഹിക്കാന്‍ പോലും അവസരം ലഭിച്ചു കഴിഞ്ഞു. ആർഭാട വിവാഹം,വിനോദയാത്ര മുതൽ സുഖചികിത്സവരെയുള്ള എത്രയെത്ര വാർത്തകൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ഇനി പുറത്തിരിക്കുന്നതും അകത്തു കിടക്കുന്നതിലും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഈ പ്രതികൾക്കുണ്ടോ എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

പെണ്ണുംപിള്ളയുടെ കൂടെ കിടക്കാന്‍ കഴിയുന്നില്ല എന്നതൊഴിച്ചാൽ കണ്ണൂർ സെൻട്രൽ ജയിലിൽ ബാക്കി എല്ലാം ഇവർക്കു നടക്കും. എത്ര ഫോണു വേണമെങ്കിലും ഏതു സമയത്തും ഉപയോഗിക്കാം. ഫേസ് ബുക്കും വാട്സ് ആപ്പും ഉപയോഗിക്കാം. കള്ളുകുടിക്കാം. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാം. പാർട്ടി മീറ്റിംഗ് കൂടാം. നാലു കൊലക്കേസ്സിൽ പ്രതിയായ പി. ജയരാജനെ ജയിൽ ഉപദേശകനാക്കിയതു ചുമ്മാതാണോ? എന്തിനു ജയരാജനെപ്പറയണം ടി. പി യെ കൊല്ലാൻ നിർദ്ദേശം കൊടുത്തതാരാണെന്ന് അരിയാഹാരം കഴിക്കുന്ന ആളുകൾക്കെല്ലാമറിയില്ലേ. ഈ വാർത്ത ബ്രേക്കിംഗ് ന്യൂസ് ആയി കൊടുത്തവരോട് സഹതാപമേ തോന്നുന്നുള്ളൂ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.