തോമസ് ചാണ്ടിയുടെ വെളളിക്കാശിന് മുന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുട്ടുമടക്കുന്നു; കെ സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തോമസ് ചാണ്ടിയുടെ വെളളിക്കാശിന് മുന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുട്ടുമടക്കുന്നു; കെ സുരേന്ദ്രന്‍

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ വെളളിക്കാശിന് മുന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുട്ടുമടക്കുന്നു എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇതിന്റെ തെളിവാണ് തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എംപിയായ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത് എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ഈ നിലപാട് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ കൂടുതല്‍ പരിഹാസ്യമായ നിലയില്‍ എത്തിച്ചു. സോളാര്‍ കേസില്‍ ഉടുതുണി അഴിഞ്ഞുവീണ കോണ്‍ഗ്രസിന് ഇതുകൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിലിടപ്പെട്ട് തെറ്റുതിരുത്തണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.