കുമ്മനം പോയി ഒരു മാസം കഴിഞ്ഞിട്ടും ബിജെപിക്ക് നാഥനായില്ല; നേതൃയോഗം ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുമ്മനം പോയി ഒരു മാസം കഴിഞ്ഞിട്ടും ബിജെപിക്ക് നാഥനായില്ല; നേതൃയോഗം ഇന്ന്

ബിജെപി നേതൃയോഗം ഇന്ന് ചെങ്ങന്നൂരില്‍ ചേരും. പുതിയ അധ്യക്ഷനെ കണ്ടെത്താനും അമിത്ഷായുടെ കേരളസന്ദർശനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുമായാണ് യോഗം വിളിച്ചിരിക്കുന്നത്. അഖിലേന്ത്യ സഹസംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ്, ദേശീയ സെക്രട്ടറി എച്ച് രാജ എന്നിവർ പങ്കെടുക്കും.  കുമ്മനം രാജശേഖരൻ മിസ്സോറാം ​ഗവർണറായി പോയി ഒരു മാസം തികഞ്ഞിട്ടും അധ്യക്ഷ പദവിയിലേക്ക് പുതിയ ആളെ തീരുമാനിkkaan സാധിച്ചിട്ടില്ല. 

ബി.എൽ സന്തോഷും എച്ച് രാജയും നിരവധി തവണ കേരളത്തിലെത്തി ചർച്ച നടത്തിയിട്ടും ഇതുവരെ സമവായം കണ്ടെത്താനായിട്ടില്ല. ഇന്നും  സംസ്ഥാന പ്രസിഡണ്ടിനെ ചൊല്ലിയുള്ള ചർച്ചകൾ യോഗത്തിലുണ്ടാകും. നിർണായകമായ ലോകസഭാ തിര‍ഞ്ഞെടുപ്പിലേക്ക് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ നയിക്കാൻ നായകനില്ലാത്തതും നേതൃതലത്തിലുള്ള ചേരിപ്പോരും ബിജെപി അണികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

അതേസമയം, സുരേന്ദ്രൻ, മുരളീധരൻ, ശ്രീധരൻ പിള്ള എന്നിവരുടെ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്നുണ്ട്. പാർട്ടിക്കുള്ളിലെ ചേരി പോര് കാരണമാണ് തീരുമാനം ഇനിയും  വൈകുന്നത്.


LATEST NEWS