ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് പരാതികളുടെ പ്രവാഹം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് പരാതികളുടെ പ്രവാഹം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ ഡി വിജയകുമാർ തോറ്റതിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കളും അണികളും. പ്രതിഷേധമറിയിച്ച് നിരവധിപേരാണ് രാഹുൽ ഗാന്ധിക്ക് പരാതികളയച്ചിരിക്കുന്നത്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെടണമെന്നാണ് ആവശ്യം.

നേതൃതലത്തിലെ ഗ്രൂപ്പുകളി പരാജയത്തിന് വഴിയിട്ടെന്നും പരാതിയുണ്ട്. ജനങ്ങളുമായി ബന്ധമുള്ളയാളെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. 2016 ൽ വിഷ്ണുനാഥ് ചെങ്ങന്നൂരിൽ തോറ്റപ്പോൾ എൽഡിഎഫിന് ലഭിച്ചിരുന്ന ഭൂരിപക്ഷത്തേക്കാൾ മൂന്നിരട്ടി ഭൂരിപക്ഷം ഉപതിരഞ്ഞെടുപ്പിൽ പ്രതികൂല സാഹചര്യങ്ങളിലും എൽഡിഎഫിന് നേടാനായത് നേതാക്കളുടെ പിടിപ്പ് കേടാണെന്നാണ് അണികളുടെ വികാരം. ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും വാർഡുകളിൽ പോലും കോൺഗ്രസ് പിന്നിലായിരുന്നു.