വിയോജിക്കുന്നവരെ തീവ്രവാദികളെന്നു വിളിക്കുന്ന സംഘപരിവാർ ലൈനാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിയോജിക്കുന്നവരെ തീവ്രവാദികളെന്നു വിളിക്കുന്ന സംഘപരിവാർ ലൈനാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിയോജിക്കുന്നവരെ തീവ്രവാദികളെന്നു വിളിക്കുകയും, പാകിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിക്കുകയും ചെയ്യുന്ന സംഘപരിവാർ ലൈനാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല പറഞ്ഞു.

ആലുവയിലെ പോലീസ് മർദ്ദനം ന്യായീകരിക്കാൻ മുഖ്യമന്ത്രി സ്വീകരിച്ചത് ഇത്തരത്തിലുള്ള നിലപാടാണെന്നും ചെന്നിത്തല ഫേസ്ബുക്ക് പേജിൽ കുറിച്ചു. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അവസരം നൽകാതിരിക്കുന്നത് ലക്ഷണമൊത്ത ഫാസിസ്റ്റ് സ്വഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.