ഹിറ്റ്‍ലർക്ക് ജോസഫ് ഗീബൽസിനെപ്പോലെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രവിശങ്കർ പ്രസാദ്‌ എന്ന് കോണ്‍ഗ്രസ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹിറ്റ്‍ലർക്ക് ജോസഫ് ഗീബൽസിനെപ്പോലെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രവിശങ്കർ പ്രസാദ്‌ എന്ന് കോണ്‍ഗ്രസ്‌

ന്യൂഡൽഹി: നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ്. ഹിറ്റ്‍ലർ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ പ്രചരിപ്പിക്കാൻ നിയോഗിക്കപ്പെട്ട ജോസഫ് ഗീബൽസിനെപ്പോലെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രവിശങ്കർ പ്രസാദ്‌ എന്ന് കോണ്‍ഗ്രസ്‌ വ്യക്തമാക്കി.

ഇറാഖിൽ മരിച്ച 39 ഇന്ത്യക്കാരുടെ കാര്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകാതിരിക്കുന്നതിന് ഡേറ്റാ മോഷണം പോലെയുള്ള കഥകൾ നെയ്യുകയാണ് കേന്ദ്ര സർക്കാരെന്നും കോൺഗ്രസ് വിമർശിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പാർട്ടി വക്താവ് രൺദീപ് സുർജേവാല എന്നിവരാണ് ബിജെപിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. മാധ്യമങ്ങളെ വഴി തിരിച്ചുവിടാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.