സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍നിന്നു മന്ത്രി വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ നാലുപേരെ ഒഴിവാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍നിന്നു മന്ത്രി വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ നാലുപേരെ ഒഴിവാക്കി

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍നിന്നു മന്ത്രി വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ നാലുപേരെ ഒഴിവാക്കി. ഇസ്മായില്‍ പക്ഷക്കാരായി അറിയപ്പെടുന്നവരാണ് ഒഴിവായ നാലുപേരും. കെ പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും സംസ്ഥാന സെക്രട്ടറിമാരായി തുടരും. 

സുനില്‍കുമാറിന് പുറമേ കമല സദാനന്ദന്‍, പി കെ കൃഷ്ണന്‍, വി ബി ബിനു എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുതിര്‍ന്ന നേതാക്കളായ സി ദിവാകരനെയും സി എന്‍ ചന്ദ്രനെയും എക്‌സിക്യൂട്ടീവില്‍ നിലനിര്‍ത്തി. മന്ത്രിപദവും, എക്‌സിക്യൂട്ടീവില്‍ മൂന്ന് ടേം പിന്നിട്ടതുമാണ് സുനില്‍കുമാറിനെ നീക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.


LATEST NEWS