കെകെ രാമചന്ദ്രന്‍ നായരുടെ വിയോഗം; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനവും റാലിയും മാറ്റി വെച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെകെ രാമചന്ദ്രന്‍ നായരുടെ വിയോഗം; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനവും റാലിയും മാറ്റി വെച്ചു

ആലപ്പുഴ: ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനവും റാലിയും മാറ്റി വെച്ചു. നാളെ നടത്താനിരുന്ന പരിപാടി പതിനാറാം തീയതിയിലേക്ക് മാറ്റി. അതേസമയം സിപിഎം പ്രതിനിധി സമ്മേളനം തുടരും. 

ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന രാമചന്ദ്രന്‍ നായരുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും. നാളെ രാവിലെ എട്ടിന് തിരുവനന്തപുരത്ത് പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം ചെങ്ങന്നൂരിലേക്ക് കൊണ്ടു പോകും. നാളെ രാവില പന്ത്രണ്ട് മണിയ്ക്ക് ചെങ്ങന്നൂര്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. അഞ്ച് മണിക്ക് ചെങ്ങന്നൂര്‍ ആലയിലെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തും.

കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും പൊതു പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്. നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി അറിയിച്ചു.