കണ്ണൂര്‍ മോഡല്‍ ഇന്ത്യയിലുടനീളം വ്യാപിക്കണമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണൂര്‍ മോഡല്‍ ഇന്ത്യയിലുടനീളം വ്യാപിക്കണമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ മോഡല്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം വ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കണ്ണൂര്‍ മോഡല്‍ എന്നുപറയുന്നത് സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് സാമാജ്യത്തത്തിനെതിരായി ഉയര്‍ന്നു വന്ന ജനകീയ സമരത്തിന്റെ കേന്ദ്രമായിരുന്നെന്നും ജയരാജന്‍ പറയുന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിയ്ക്കും വേണ്ടിയുള്ള പോരാട്ടമാണ് കണ്ണൂരിലെ പഴയപാരമ്പര്യം. അതാണ് കണ്ണൂര്‍ മോഡല്‍. ആ പാരമ്പര്യം രാജ്യത്തുടനീളം ഉയര്‍ന്നുവരണമെന്നും പി ജയരാജന്‍ പറഞ്ഞു.

സാമൃാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ അത്തരമൊരു മുഖമാണ് കണ്ണൂരിന്. ഒരു കാലത്ത് കോണ്‍ഗ്രസിനെതിരായും അവരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ അക്രമണത്തിനെതിരായും ശക്തമായി നിലപാടെടുത്ത ജില്ലയാണ് കണ്ണൂര്‍. പിന്നീട് വന്ന വിപത്ത് വര്‍ഗീയതയുടെതാണ്. തലശേരി വര്‍ഗീയ കലാപം. ആ കലാപത്തെ കുറിച്ച് ചെറുപ്പക്കാരായ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച് നോക്കണം. ആ കലാപം കൃത്യമായി ആര്‍ എസ് എസ് ആസൂത്രണം ചെയ്തതാണ്. കലാപത്തിനിടയിലൂടെ ഹിന്ദുക്കള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. അതിനെ ചെുത്തുതോല്‍പ്പിച്ചത് കോണ്‍ഗ്രാസാണോ, അല്ല കമ്മ്യൂണിസ്റ്റുകാരാണ്. സിപിഎമ്മാണ്. പില്‍ക്കാലത്ത് സിപിഎമ്മിനെതിരായി നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അതിനെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിയ്ക്കും വേണ്ടിയുള്ള പോരാട്ടമാണ് കണ്ണൂരിലെ പഴയ പാരമ്പര്യം. കണ്ണൂര്‍ മോഡല്‍ രാജ്യത്തിനാവശ്യമായ സാഹചര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. കണ്ണൂര്‍ മോഡല്‍ രാജ്യത്തുടനീളം വന്നാല്‍ മാത്രമെ ഭരണഘടനയുടെ അടിസ്ഥാനമൂല്യം നമുക്ക് സംരക്ഷിക്കാനാകൂ എന്നും ജയരാജന്‍ പറഞ്ഞു.