രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അംഗീകാരം നല്‍കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അംഗീകാരം നല്‍കും

ഹൈദരാബാദ്: സിപിഐഎമ്മിന്റെ 22-ാം മത് പാർട്ടി കോൺഗ്രസ് പുരോഗമിക്കവെ സിപിഎം പാര്‍ട്ടി കോണ്‍​ഗ്രസ് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അംഗീകാരം നല്‍കും. പിബി അം​ഗം എസ് രാമചന്ദ്രന്‍പിള്ള ഇന്നലെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന് എംബി രാജേഷ്, പി സതിദേവി, കെ. ചന്ദ്രന്‍ പിള്ള എന്നിവരാണ് പങ്കെടുത്ത് സംസാരിക്കുന്നത്.

വൈകീട്ട് പുതിയ പോളിറ്റ് ബ്യുറോയെയും കേന്ദ്ര കമ്മിറ്റിയെയും തെരഞ്ഞെടുക്കാനായി നിലവിലെ പോളിറ്റ് ബ്യുറോയുടെ യോ​ഗം ചേരും. മഹാരാഷ്ട്രയിലെ ഐതിഹാസിക കര്‍ഷകമാര്‍ച്ചിന് നേതൃത്വം നല്‍കിയ അശോക് ധാവ്ളയെ പിബിയിലേക്ക് കൊണ്ടുവരണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.

നിലവില്‍ കേന്ദ്രകമ്മിറ്റിയില്‍ ക്ഷണിതാവായ വി എസ് അച്യുതാനന്ദനെ ആ പദവിയില്‍ നിലനിര്‍ത്തിയേക്കും. വിഎസിനെ ഒഴിവാക്കരുതെന്ന നിലപാടാണ് യെച്ചൂരിക്കുള്ളത്. പുതിയ ജനറല്‍ സെക്രട്ടറി, പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി അം​ഗങ്ങള്‍ എന്നിവരെ പാര്‍ട്ടി കോണ്‍​ഗ്രസ് നാളെ പ്രഖ്യാപിക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടര്‍ന്നേക്കുമെന്നാണ് സൂചന. എന്നാല്‍ അവസാന നിമിഷം കാരാട്ട് വിഭാ​ഗം കളിച്ചാല്‍ യെച്ചൂരിക്ക് പകരം മറ്റാരെങ്കിലും ജനറല്‍ സെക്രട്ടറിയാകാനും സാധ്യതയുണ്ട്.

രാഷ്ട്രീയ പ്രമേയം ഇന്നലെ പാര്‍ട്ടി കോണ്‍​ഗ്രസ് വോട്ടെടുപ്പോടെ അം​ഗീകരിച്ചിരുന്നു. കോണ്‍​ഗ്രസുമായി ധാരണ വേണ്ടെന്ന കാരാട്ട് അവതരിപ്പിച്ച ഔദ്യോ​ഗിക പ്രമേയത്തിലെ ഭാ​ഗം ഒഴിവാക്കിയാണ് രാഷ്ട്രീയ പ്രമേയം അം​ഗീകരിച്ചത്. ഇതോടെ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിക്ക് സ്വീകരിക്കാമെന്ന നിര്‍ണായക തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.


LATEST NEWS