സിപിഎം ഇല്ലാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപിക്കും ആർഎസ്എസിനും വളരാൻ കഴിയുന്നത്; കോടിയേരി ബാലകൃഷ്ണൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിപിഎം ഇല്ലാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപിക്കും ആർഎസ്എസിനും വളരാൻ കഴിയുന്നത്; കോടിയേരി ബാലകൃഷ്ണൻ

കോഴിക്കോട്: സിപിഎം ഇല്ലാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപിക്കും ആർഎസ്എസിനും വളരാൻ കഴിയുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭയപ്പെടുത്തി കീഴ്‍പ്പെടുത്താൻ നിന്നു കൊടുക്കുന്ന പാർട്ടിയല്ല സിപിഎം. രാജ്യത്തെ കോൺഗ്രസ്സ് പാര്‍ട്ടിയുടെ പരാജയമാണ് മറ്റു സംസ്ഥാനങ്ങളിൽ ആർഎസ്എസിനെ വളർത്തിയത്. വർഗീയതയ്ക്കെതിരെ ഏതു കക്ഷിയുമായും സിപിഎം യോജിക്കുമെന്നും കോടിയേരി പറഞ്ഞു.

നയപരമായ ഐക്യമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാൽ ബിഹാറിൽ സംഭവിച്ചതാകും അന്തിമ ഫലമെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ നടത്തുന്ന മാർച്ചിനു കൊഴുപ്പു കൂട്ടാനാണ് ഡൽഹിയിൽ എകെജി ഭവനു മുന്നിൽ ബിജെപി സമരം നടത്തുന്നത്. ബിജെപിയുടെ ഫാഷിസത്തിനെതിരെ പ്രതിഷേധിക്കാൻ ഒൻപതിന് മലപ്പുറം ഒഴികെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വൈകുന്നേരം നാലിനു സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


LATEST NEWS