മേധാവി മോഹൻ ഭഗവത് നടത്തിയ അഭിപ്രായപ്രകടനം വൻ വിവാദത്തിലേക്ക്; വാക്കുകൾ വളച്ചൊടിച്ചെന്നു ആര്‍എസ്എസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മേധാവി മോഹൻ ഭഗവത് നടത്തിയ അഭിപ്രായപ്രകടനം വൻ വിവാദത്തിലേക്ക്; വാക്കുകൾ വളച്ചൊടിച്ചെന്നു ആര്‍എസ്എസ്

ന്യൂഡൽഹി: സൈന്യത്തെക്കുറിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ അഭിപ്രായപ്രകടനം വൻ വിവാദത്തിലേക്ക്. ബിഹാറിലെ മുസഫർപുരിൽ ആർഎസ്എസ് പ്രവർത്തകസമ്മേളനത്തിലാണു ഭഗവത് സംഘടനയുടെ കാര്യക്ഷമതയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. യുദ്ധസജ്ജമാകാൻ ആറേഴു മാസമെങ്കിലും വേണ്ടിവരുമ്പോൾ ആർഎസ്എസിനു മൂന്നേ മൂന്നു ദിവസം മതിയെന്നായിരുന്നു മോഹൻ ഭഗവത് പറഞ്ഞത്.

ആർഎസ്എസ് മേധാവി തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുപറയണമെന്നു രാഹുൽ കർണാടകയിലെ റാലിയിൽ ആവശ്യപ്പെട്ടു. മോഹന്‍ ഭാഗവതിന്റെത് സൈന്യത്തോടുള്ള അവഹേളനമാണെന്നും രാഹുൽ ഗാന്ധിആരോപിച്ചു. ഭഗവതിന്റെ പ്രസ്താവന ദുഃഖകരവും അസ്വാസ്ഥ്യജനകവുമാണെന്നു കോൺഗ്രസ് വക്താവ് ആനന്ദ് ശർമ ആരോപിച്ചു.

അതേസമയം സർക്കാർ ആർഎസ്എസിന്റെ റിമോട്ട് കൺട്രോളിലാണു പ്രവർത്തിക്കുന്നത് എന്നതിന് ഒടുവിലത്തെ ഉദാഹരണമാണിതെന്നു തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ ഭഗവത് സൈന്യത്തെ അവഹേളിച്ചിട്ടില്ലെന്ന് ആർഎസ്എസ് വിശദീകരിച്ചു. വാക്കുകൾ വളച്ചൊടിച്ചിരിക്കുന്നു. സാധാരണക്കാരുമായാണു സംഘ് പ്രവർത്തകരെ താരതമ്യം ചെയ്തതെന്നും ആർഎസ്എസ് അഖിലേന്ത്യാ പ്രചാർ പ്രമുഖ് മൻമോഹൻ വൈദ്യ പറഞ്ഞു.


LATEST NEWS