രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വത്ത് കുമിഞ്ഞു കൂടുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വത്ത് കുമിഞ്ഞു കൂടുന്നു

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആസ്തിയില്‍ കഴിഞ്ഞ 11 വര്‍ത്തിനിടെയുണ്ടായത് ഗണ്യമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ഭരണകക്ഷിയായ ബി.ജെ.പി.യ്ക്ക് 627 ശതമാനം വര്‍ധനയാണുണ്ടായത്. 2004 05ല്‍ 122.93 കോടിയായിരുന്ന ബി.ജെ.പി.യുടെ ആസ്തി 2015 16ല്‍ 893.88 ആയി വര്‍ദ്ധിച്ചു. 

കോണ്‍ഗ്രസിന്റെ ആസ്തിയില്‍ 353.41 ശതമാനത്തിന്റെ വര്‍നയാണുണ്ടായത്. ഇക്കാലയളവില്‍    കോണ്‍ഗ്രസിന്റെ ആസ്തി 167.35 കോടിയില്‍ നിന്ന് 758.79 കോടിയായി ഉയര്‍ന്നു.തൃണമൂല്‍ കോണ്‍ഗ്രസിന്റെ  ആസ്തി 25 ലക്ഷത്തില്‍ നിന്ന് 44.99 കോടിയായി,

സി.പി.എംന്റെത് 90.55 കോടിയില്‍ നിന്ന് 437.78 കോടിയായും, സി.പി.ഐയുടേത് 5.56 കോടിയില്‍ നിന്ന് 10.18 കോടിയായും ഉയര്‍ന്നു.
ബി.എസ്.പി. 43.09 കോടി 559.01 കോടിയായി. എന്‍.സി.പിയുടേത് 1.6 കോടി 14.54 കോടിയായും വര്‍ദ്ധിച്ചു. സന്നദ്ധസംഘടനകളായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.), ബംഗാള്‍ ഇലക്ഷന്‍ വാച്ച് എന്നിവര്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത് വ്യക്തമായത്.


തിരഞ്ഞെടുപ്പ് കമ്മിഷനും ആദായനികുതി വകുപ്പിനും പാര്ട്ടിമകള്‍ സമര്‍പ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
 


LATEST NEWS