മുന്‍ സൈനിക മേധാവി വി.കെ.സിംഗിന് സുപ്രീം കോടതിയുടെ നിശിത വിമര്‍ശനം

webdesk-387-fjdew-maya

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുന്‍ സൈനിക മേധാവി വി.കെ.സിംഗിന് സുപ്രീം കോടതിയുടെ നിശിത വിമര്‍ശനം

ഡല്‍ഹി : ജനറല്‍ വി.കെ.സിംഗിന്റെ പ്രായവുമായി ഉയര്‍ന്ന വിവാദങ്ങളില്‍ കോടതിയുടെ വിധിയ്‌ക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ് കോടതിയെ ചൊടിപ്പിച്ചത്. അടുത്തമാസം 20ന് തന്റെ വാദങ്ങള്‍ വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചു. വിധിയെ വിമര്‍ശിക്കുന്നത് തങ്ങള്‍ സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ കോടതി പക്ഷേ തങ്ങളുടെ വിധിയെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. അതേസമയം കോടതിയുടെ മേല്‍ ആരോപണം ഉന്നയിക്കാനും ആരെയും അനുവദിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

  ജഡ്ജിയ്‌ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ സൈനിക മുന്‍ മേധാവിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികളെടുക്കാനും അറ്റോര്‍ണി ജനറലിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനനത്തീയതി വിവാദവുമായി ബന്ധപ്പെട്ട് വി.കെ.സിംഗ് വിചാരണ നേരിടുകയാണ്. കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ കോടതിയലക്ഷ്യവും പരിഗണിച്ചേക്കും.