ഗുജറാത്തി പട്ടേൽ നേതാവ് ഹാർദിക് പട്ടേൽ സെക്സ് സിഡി വിവാദത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുജറാത്തി പട്ടേൽ നേതാവ് ഹാർദിക് പട്ടേൽ സെക്സ് സിഡി വിവാദത്തില്‍

അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹാർദിക് പട്ടേൽ സെക്സ് സിഡി വിവാദത്തില്‍. പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന്റെതെന്നു കരുതുന്ന സിഡിയാണ് തിങ്കളാഴ്ച പുറത്തുവന്നത്. ഹാർദിക് പട്ടേൽ നേരത്തെ കോൺഗ്രസിനെ പിന്തുണയ്ക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. സിഡിയിൽ ചിത്രീകരിക്കപ്പെട്ടയാൾ താനല്ലെന്ന് ഹാർദിക് പ്രതികരിച്ചു.

2017 മേയ് പതിനാറിന് ഹോട്ടൽ മുറിയിൽ ചിത്രീകരിച്ചതാണ് വിവാദമായിരിക്കുന്ന നാലു മിനിറ്റ് ദൈർഘ്യം വരുന്ന വിഡിയോ. സ്ത്രീയോടൊപ്പം ഹാർദിക്കിനോട് രൂപസാദൃശ്യമുള്ള യുവാവിനെയാണു വിഡിയോയിൽ കാണുന്നത്. പ്രാദേശിക ഗുജറാത്തി ചാനലുകളാണു വിഡിയോ പ്രക്ഷേപണം ചെയ്തത്.

ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് സെക്സ് സിഡി വിവാദത്തിന് പിന്നിലെന്നും, സിഡിയിലെ വ്യക്തി താനല്ലെന്നും ഹാർദിക് പട്ടേൽ പറഞ്ഞു. നിങ്ങൾക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളൂ. അതൊന്നും എന്നിലൊരു മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവാണിതെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.


LATEST NEWS