പാരഡൈസ് രേഖകളിൽ സൂചിപ്പിക്കുന്ന ഇടപാടുകൾ വ്യക്തിപരമല്ലെന്നു കേന്ദ്രമന്ത്രി ജയന്ത് സിൻഹ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാരഡൈസ് രേഖകളിൽ സൂചിപ്പിക്കുന്ന ഇടപാടുകൾ വ്യക്തിപരമല്ലെന്നു കേന്ദ്രമന്ത്രി ജയന്ത് സിൻഹ

ന്യൂഡൽഹി: പാരഡൈസ് രേഖകളിൽ സൂചിപ്പിക്കുന്ന ഇടപാടുകൾ വ്യക്തിപരമല്ലെന്നു കേന്ദ്രമന്ത്രി ജയന്ത് സിൻഹ. ഒമിദ്യാർ നെറ്റ്‌വർക്ക് എംഡിയെന്ന നിലയിലും ഡി ലൈറ്റ് ബോർഡ് ഡയറക്ടറെന്ന നിലയിലും പ്രവർത്തിച്ചപ്പോൾ നിയമപരമായി നടത്തിയ ഇടപാടുകളാണ്. ഇടപാടുകളെല്ലാം സ്ഥാപനത്തിന്റെ റിട്ടേണുകളിൽ ഉൾപ്പെട്ടിരുന്നവയാണെന്നും ജയന്ത് സിൻഹ പറഞ്ഞു.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റയുടൻ സ്ഥാപനങ്ങളിൽ നിന്നു രാജിവച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേന്ദ്രമന്ത്രി ജയന്ത് സിൻഹ ഉൾപ്പെട്ട ആരോപണങ്ങളെക്കുറിച്ചു ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചില്ല. 

മൊറീഷ്യസിൽ നിന്നുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ റിസർവ് ബാങ്കിനോടു വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും റിസർവ് ബാങ്കിൽനിന്നു ലഭിച്ച പെർമിറ്റിന്റെയും മറ്റും വിവരങ്ങൾ സിബിഐയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും ലഭ്യമാക്കിയിട്ടുണ്ടെന്നും രവി കൃഷ്‌ണ പറഞ്ഞു. 


LATEST NEWS